12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Tuesday, September 21, 2010

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.

ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.

കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? -- ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?

മാധ്യമം ആഴ്ചപ്പതിപ്പ് 2010 സെപ്‌തംബർ 20ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച “ജനങ്ങളുടെ മാനിഫെസ്റ്റൊ” എന്ന കവർ സ്റ്റോറിയുടെ മുഖലേഖനത്തിലെ ആദ്യ ഖണ്ഡികകളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ലേഖനത്തിന്റെ പൂർണ്ണ രൂപം

2 comments:

  1. http://origin-www.mathrubhumi.com/thiruvananthapuram/news/270722-local_news-thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html
    മുഖ്യമന്ത്രി ജനകീയസമരങ്ങളില്‍ സഹകരിക്കണം -ബി.ആര്‍.പി. ഭാസ്‌കര്‍
    Posted on: 21 Apr 2010


    തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്ലായിടത്തും പോയ മുഖ്യമന്ത്രി ജനകീയ സമരങ്ങളിലേക്ക് ഇറങ്ങിവരണമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ ആവശ്യപ്പെട്ടു. ബി.ഒ.ടി. പാതയ്‌ക്കെതിരെയും ദേശീയപാത സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയും സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ബി.ഒ.ടി. പാത അംഗീകരിക്കാനാവില്ലെന്നും 30 മീറ്ററിനുള്ളില്‍ ദേശീയപാത വികസിപ്പിക്കണമെന്നും ബി.ആര്‍.പി. ഭാസ്‌കര്‍ പറഞ്ഞു.

    ജനകീയ പ്രതിരോധ സമിതി, എന്‍.എച്ച്-17 ആക്ഷന്‍ കൗണ്‍സില്‍, എന്‍.എച്ച്-47 ആക്ഷന്‍ ഫോറം, എസ്.യു.സി.ഐ, സോളിഡാരിറ്റി, ദേശീയപാത സംരക്ഷണ സമിതി, എന്‍.എച്ച്. ഐക്യസമിതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

    ഹാഷീം ചേന്നമ്പള്ളി അധ്യക്ഷനായിരുന്നു. എം. ഷാജര്‍ഖാന്‍, റസാഖ് പാലേരി, സുധീര്‍കുമാര്‍, പി.ഐ. നൗഷാദ്, ജി.എസ്. പത്മകുമാര്‍, തേവര്‍തോട്ടം സുകുമാരന്‍, തടത്തില്‍ കബീര്‍, എം.പി. സുഭാഷ്, കഴക്കൂട്ടം ഗോപി എന്നിവര്‍ പ്രസംഗിച്ചു.

    ReplyDelete
  2. ഗ്രാമസഭകള്‍ അട്ടിമറിക്കപ്പെടുന്നു -ബി.ആര്‍.പി. ഭാസ്‌കര്‍
    Posted on: 10 Aug 2010


    തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രാമസഭകളുടെ പരമാധികാരം അട്ടിമറിക്കപ്പെടുകയാണെന്ന് ബി.ആര്‍.പി. ഭാസ്‌കര്‍ പറഞ്ഞു. ജനാധിപത്യ കേരള വികസന സമിതി സംഘടിപ്പിച്ച ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    കക്ഷിരാഷ്ട്രീയ ഇടപെടലുകളാണ് നിയമവിരുദ്ധമായ ഈ നടപടിക്ക് കാരണം. അഴിമതിയില്‍ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മോചിപ്പിക്കുകയും അഴിമതിക്കാരെ തിരിച്ചുവിളിക്കുകയും വേണമെന്ന് ബി.ആര്‍.പി. ഭാസ്‌കര്‍ പറഞ്ഞു.

    കക്ഷിരാഷ്ട്രീയത്തില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മോചിപ്പിക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഡോ. ശാര്‍ങ്ഗധരന്‍ അധ്യക്ഷനായിരുന്നു. എ. നീലലോഹിതദാസന്‍, പി.ഐ. നൗഷാദ്, വിഷ്ണുപുരം ചന്ദ്രശേഖരന്‍, ഫ്രെഡിഫെര്‍ണാണ്ടസ്, വി. ജയകുമാര്‍, എസ്. സുശീലന്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete