ശാസ്താംകോട്ട തടാകം സംരക്ഷിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാമെന്ന ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ജലവിഭവ മന്ത്രി എൻ.കെ.പ്രേമചന്ദ്രന്റെ കൊല്ലത്തെ വസതിക്കുമുമ്പിൽ ധർണ നടത്തി. നേരത്തെ സമിതി പ്രവർത്തകർ പ്രസ് ക്ലബ് മൈതാനിയിൽ നിന്ന് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.
ഓടനാവട്ടം വിജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പത്രപ്രവർത്തകൻ പല്ലിശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. ടി.കെ.വിനോദൻ, കെ. സജീദ്, വി.എസ്.ശ്രീകണ്ഠൻ നായർ, ജോസ് വിമൽരാജ്, ശ്രീകുമാർ, അഡ്വ. സന്തോഷകുമാർ, എൻ.ബി.രാജു, അരിനല്ലൂർ രവിചന്ദ്രൻ, ഐവർകാല തുളസീധരൻ, ചവറ ദിനേശൻ, ഇടയം ബാലചന്ദ്രൻ, വി.എസ്.ബിന്ദുരാജ്, സുനിൽ ചെരുപൊയ്ക, എ.എ.കബീർ എന്നിവർ പ്രസംഗിച്ചു.
ശാസ്താംകോട്ട തടാക സംരക്ഷണം കൂടാതെ കല്ലടയിലെ കരമണൽ ഖനന നിരോധനവും സമിതി ഏറെ കാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളിൽ പെടുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും പ്രതിനിധികൾ അഒംഗങ്ങളായും ജില്ലാ കലക്ടർ കണ്വീനറായും തടാകസംരക്ഷനത്തിന് അതോറിറ്റി രൂപീീകരിക്കുമെന്ന് മന്ത്രി പ്രേമചന്ദ്രൻ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതിനായി ഈ മാസത്തിൽ ഓർഡിനൻസ് പുറപ്പെടുവിച്ചില്ലെങ്കിൽ ഒക്ടോബർ ആദ്യ വാരം മുതൽ മന്തിയുടെ വസതിക്കു മുമ്പിൽ റിലേ സത്യഗ്രഹം ആരംഭിക്കുമെന്ന് സമിതി പ്രഖ്യാപിച്ചു.
12 ഇന പരിപാടി
ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Subscribe to:
Post Comments (Atom)
No comments:
Post a Comment