12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Tuesday, September 14, 2010

ജനങ്ങളുടെ മാനിഫെസ്റ്റൊ

ഒടുവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച അവ്യക്തത നീങ്ങുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷൻ സമയവിവരപ്പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. പ്രതീക്ഷിച്ചതുപോലെ നവംബർ ആദ്യവാരത്തിൽ പുതിയ ഭരണ സമിതികൾക്ക് അധികാരമേല്ക്കാനാകും.

ഈ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ‌ മാധ്യമം ആഴ്ചപതിപ്പിന്റെ പുതിയ ലക്കത്തിലെ കവർ സ്റ്റോറിയിലുണ്ട്. അതിൽ കാക്കനാടൻ, എം.ജി.എസ്. നാരായണൻ, ആർ.വി.ജി. മേനോൻ, എം.ഗംഗാധരൻ, എം.എ.റഹ്മാൻ, ഗീവർഗീസ് മാർ കൂറിലോസ്, കെ.ആർ.മീര, ലീലാ മേനോൻ തുടങ്ങിയവരോടൊപ്പം അഭിപ്രായം പ്രകടിപ്പിക്കാൻ എനിക്കും അവസരം ലഭിച്ചു.
--ബി.ആർ.പി.ഭാസ്കർ

4 comments:

  1. ഇനി മത്സരക്കാലം ,രാഷ്ട്രീയ ഗോദയില്‍ അങ്കം മുറുകട്ടെ......നമുക്ക് ചര്‍ച്ച തുടരാം...

    ReplyDelete
  2. മലയാളത്തില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ ഇത് ഉപകാരപ്പെടും http://malayalamtranslate.blogspot.com/

    ReplyDelete
  3. ഭഗവാനെ... ഇതു പരസ്യമാണല്ലോ :)

    ജനങ്ങളില്‍ നിന്നും ജന പ്രതിനിധികളിലേക്കുള്ള രാഷ്ട്രീയദൂരം ... വളരെ ലളിതമാണ് നമ്മുടെ പ്രശ്നം !
    രാഷ്ട്രീയദൂരത്തിന്റെ കാരണങ്ങള്‍ വസ്തുതാപരമായി അംഗീകരിക്കാത്തതിനാല്‍ സംങ്കീര്‍ണ്ണമാകുന്നതാണു പ്രശ്നം !

    ReplyDelete
  4. വിഷ മധ്യ ധുരന്ധം" വായിക്കുമ്പോള്‍ ചിരിവരുന്ന ഒരു പ്രയോഗം, കേട്ടാല്‍ തോന്നും ഇത്രയും കാലം എല്ലാ കുടിയന്മാരും കുടിച്ചത് അമ്ര്തോ ത്യേണോ ആയിരുന്നെന്ന്, കുടിച്ചവരാരും വീട്ടില് പോയി ഭാര്യെ തലിയിലെന്നു, നാട്ടുകരോടും, വഴിയില്‍ കണ്ടവരോടും തര്കിചില്ലെന്നു, വയിയില്‍ കിടന്നു ഉര്ണ്ടിലെന്നു

    ഇനി വലിയ ശീതികരിച്ച മധ്യഷലകളില്‍ നിന്ന് കഴിച്ചവര്‍കു സ്വബോദം നസ്തപെട്ടില്ലെന്നുന്‍ പരങ്ങേകം, മദ്ധ്യം തനതാനെ വിഷമാണെന്നും, മദ്യപാനം ഒരു മോശം പ്രവര്തിയനെന്നും പരിഷ്കര്‍ത്ത ജനതയ്ക്ക് പഠിപ്പിക്കാന്‍ പരസ്യങ്ങള്‍ ഇല്ലല്ലോ

    കുപ്പിവെല്ലമയും, സോഡാ വെള്ളമായും നമ്മുടെ വിഡ്ഢി പെട്ടികളും ബിഗ്‌ സ്ക്രേഎനുകലുമ് മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്ന ഈ ആസുര കാലഗട്ടത്തില്‍ കളിയില്‍ അണിയുന്ന കുപ്പായത്തില്‍ വരെ മധ്യ മാഫിയയുടെ സല്‍കാര കുറികലല്ലേ വിളമ്പുന്നത്, പത്ര പ്രസിദ്ധീകരണങ്ങളില്‍ വരെ പരസ്യം നല്‍കി മനുഷ്യനെ വശകെടുതുന്ന മധ്യ മാഫിയയുടെ കാശുപിടുങ്ങുന്ന സര്കാരുകള്‍ സുബ്സിടിയും ഗ്രാന്ടും നല്‍കി മധ്യ തൊഴിലാളികളെ വളര്‍ത്തുന്നു, ഗാജനാവിന്റെ വരുമാനത്തിലെ മുഖ്യ പങ്കും ഇത്തരം ദുഷിച്ച കച്ചവടത്തിന്റെ ലാഭത്തില്‍ നിന്നല്ലോ,

    വിഷമധ്യ ദുരന്തം, നാടിനെ നടുക്കേണ്ടത് ഇത്തിരി മുന്കൂടിയന്നെന്ന് മനസിലാക്കാന്‍ പൌരന്റെ സ്വബോധം എനേ നഷട്ടമായി, ദുരിത ബാധിതര്‍ക്ക് പൊതു ജനത്തിന്റെ നികുതി പണത്തില്‍ നിന്ന അടിയന്തിര സഹായം നല്കാന്‍ ഭരണ കര്തകള്‍ക്ക് എങ്ങിനെ ധൈര്യം വരുന്നു, പൊതു ജനത്തില്‍ കള്ളു കുടിക്കതവരും കള്ളു കുടിയേ വേരുക്കുന്നവരും, കള്ള് കുടിയന്മാരുടെ ശല്യതീനു ഇരയായ വരും ഉണ്ടെന്നു ആര്‍ക്കാണ്‌ അറിയാത്തത്,

    മധ്യ വിരുദ്ധ സമിതികരെങ്ങിലും സര്‍കാരിനെ ഉതബുധരക്കിയില്ലെകില്‍ വിഷ മദ്ധ്യം നാട് നീളെ വീടുനം ഉണ്ടായി കൊണ്ടേയിരിക്കും, മദ്ധ്യം താനേ വിഷമനെന്നിരിക്കെ, വിഷ കച്ചവടം അനുവധനീയമായ് ഒരു നാട്ടില്‍ ദുരന്തങ്ങള്‍ ഇനിയുമു ഉണ്ടാവും

    ReplyDelete