12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Monday, September 20, 2010

രണ്ട് സംഘടനകൾ കൈകോർക്കുന്നു

ദിവാകരൻ പള്ളത്ത് ചെയർമാനായുള്ള കേരള വികസന മുന്നണിയുടെ സ്ഥാനാർത്ഥികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പി.കെ. റഹിം ചെയർമാനായുള്ള ജനകീയ വികസന മുന്നണിയുടെ പേരിൽ മത്സരിക്കുമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് സംഘടനകളുടെയും സംയുക്തയോഗത്തിൽ ഇത്തരത്തിലുള്ള തീരുമാനം എടുത്തതായി തൃശ്ശൂരിൽ നിന്നുള്ള റിപ്പോർട്ടിൽ പത്രം പറയുന്നു.

5 comments:

  1. വിജയാശംസകള്‍ നേരുന്നു - മാറി വരുന്ന ഭരണീയര്‍ സമൂഹത്തിന്റെ നന്മക്കു പകരം സ്വ- നന്മക്കു ഭരിക്കുമ്പോള്‍ പക്ഷരല്ലാത്ത ജനത പ്രതീക്ഷയര്പിക്കുന്നത് ഇത്തരം കൂടിമയിലാണ്. തന്നെ വിഡ്ഢിയാകിയെന്ന തിരിച്ചരിവുള്ളവരുടെ സമ്മതിദാനാവകാശം വീണ്ടും അതെ ബാലേറ്റില്‍ വീഴില്ല. തിരിച്ചറിവില്ലാതവര് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ തന്നെ വിരാജിക്കട്ടെ

    ReplyDelete
  2. നല്ല വാർത്ത. ഗ്രാമപഞ്ചായത്തുകളിൽ (തെരഞ്ഞെടുപ്പിൽ) കക്ഷിരാഷ്ട്രീയം ഒഴിവായി കിട്ടിയാ‍ൽ എത്ര നന്നായി. പക്ഷെ, മുഖ്യധാരാ രാഷ്ട്രീയം അതു സമ്മതിക്കുമോ?

    ReplyDelete
  3. ഈ രണ്ട് സംഘടനകള്‍ ആരുടെയൊക്കെ ഉടമസ്ഥതയിലുള്ളതാണ് ? ജമാ-അത്തെ ഇസ്ലാമിക്ക് പിതൃത്വാവകാശമുള്ളതാണോ ?
    ഏതായാലും ഒരു ലിങ്ക് കൊടുക്കുന്നു : ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ഓര്‍മയ്‌ക്കുവേണ്ടി

    ReplyDelete