12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Wednesday, September 15, 2010

ബഹിഷ്കരണത്തിനു പകരം ജനകീയ ബദൽ കണ്ടെത്തണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭരണാധികാരികൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതാണെന്ന് ജനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിലെ വണ്ടൻമേട്ടിൽ നിന്നും അതിരപ്പള്ളിയിൽ നിന്നും അത്തരത്തിലുള്ള റിപ്പോർട്ടുകൾ ഇന്ന് വരുകയുണ്ടായി.

റോഡും പാലവും ഇല്ലാത്തതിനാൽ വണ്ടൻമേട്ടുകാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുന്നു. അതിരപ്പള്ളിയിൽ പ്രതിഷേധം ഉയർത്തിയിരിക്കുന്നത് ആദിവാസികളാണ്.

വളരെക്കാലമായി ജനങ്ങൾ പിന്തുടർന്നുപോരുന്ന ഒരു സമരമാർഗ്ഗമാണ് തെരഞ്ഞെടുപ്പു ബഹിഷ്കരണം. അതിലൂടെ പ്രതിഷേധം അറിയിക്കാമെന്നല്ലാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ലെന്ന് കഴിഞ്ഞ കാലത്തെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. മാറി മാറി അധികാരം കയ്യാളുന്ന രണ്ട് മുന്നണികളോടുമുള്ള എതിർപ്പ് പ്രകടിപ്പിക്കേണ്ടത് വോട്ടവകാശം ഉപേക്ഷിച്ചുകൊണ്ടല്ല, അത് ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനു പകരം മുന്നണികൾക്ക് ബദലുകൾ കണ്ടെത്താൻ ജനങ്ങൾ ശ്രമിക്കണം. ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള സമരങ്ങൾ നയിക്കുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിക്കുകയും അവരെ വിജയിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യുകയുമാണ് നാം ചെയ്യേണ്ടത്.

3 comments:

 1. yes !
  അതാണ്‌ ,ജനാതിപത്യത്തെ പരിപോഷിപ്പിക്കാന്‍ വേണ്ട ശരിയായ നടപടി..!

  ReplyDelete
 2. ഇന്ന് നമ്മുടെ നാട്ടിലെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധം അടിമ - ഉടമ രീതിയുലുള്ളതാണ്. സ്വിസ്സ് പൌരത്യം ലഭിക്കണമെങ്കില്‍ അവിടത്തെ പഞ്ചായത്തിനു തുല്യമായ പ്രാദേശിക ഭരണ കൂടം കുടിയേറ്റക്കാരനെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ വിദേശ മന്ത്രാലയത്തിനു നല്‍കണമെന്ന് വ്യവസ്ഥയുണ്ട്‌. നമ്മുടെ ജാനാധിപത്യ വ്യവസ്ഥ വളരെ ദുര്‍ബലമാണെന്ന് കാണിക്കാനാണ് ഞാനിതു ഉദ്ധരിക്കുന്നത്. ജനങ്ങള്‍ അവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ മനസ്സിലാക്കി അതിനു പരിഹാരമായ ഭരണ കൂടങ്ങളെ സ്യ്വയം കണ്ടെത്തണം.

  “The best argument against democracy is a five minute conversation with the average voter.”:

  Winston Churchill

  ReplyDelete
 3. നാട്ടില്‍ എല്ലാം തന്നെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിലാണ്. സഹകരണപ്രസ്ഥാനം നോക്കുക. അവിടെ തെരഞ്ഞെടുപ്പ് നടക്കാറുണ്ടോ എന്ന് പോലും ആരും ശ്രദ്ധിക്കാരില്ല. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നുനില്‍ക്കേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാതിരിക്കുക എന്ന് ആഹ്വാനം ചെയ്യുന്നതിലൊന്നും കാര്യമില്ല. ബഹിഷ്ക്കരിച്ചാലും ഇല്ലെങ്കിലും കക്ഷിരാഷ്ട്രീയക്കാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഭരിക്കും. ഒരു നൂറ് കൊല്ലം സമരം ചെയ്താലേ ഇന്ത്യയിലെ ജനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനാകൂ. അത്കൊണ്ട് ഞാന്‍ വോട്ട് ചെയ്യുന്നില്ല.

  ReplyDelete