12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Sunday, September 5, 2010

വികസന സമിതിയുടെ ഇഫ്താർ സംഗമം

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള വികസന സമിതി ഇന്നലെ ഗീത് ഹോട്ടലിൽ ഇഫ്താർ വിരുന്നും സർവമത സമ്മേളനവും സംഘടിപ്പിച്ചു.

ഡോ. എം. ശാർങധരൻ അദ്ധ്യക്ഷനും എസ്. സുശീലൻ സെക്രട്ടറിയുമായുള്ള സമിതി ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനയാണ്.

പാളയം ഇമാം ജലാലുദ്ദീൻ മങ്കട, ലത്തീൻ കത്തോലിക്കാ സഭ വികാരി ഫാ. സമസ്, യുവ ജനതാ ദൾ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്‌മാൻ, ആന്റണി രാജു,അഡ്വ. രവീന്ദ്രൻ നായർ, മാഹിം അബൂബക്കർ, സുഭാഷ് ബോസ് എന്നിവർ പ്രസംഗിച്ചു.

1 comment:

  1. മതങ്ങളെയല്ലാ വികസിപ്പിക്കേണ്ടതെന്ന് വികസന സമിതി ശ്രദ്ധവെച്ചാല്‍ നന്നായിരുന്നു. മത നിരപേക്ഷ പൊതു ഇടങ്ങള്‍ വികസിക്കട്ടെ !!!
    അവിടെ ഇഫ്ത്താര്‍ വിരുന്നുകള്‍ക്കും,പൊങ്കാലക്കും,കഥകളികള്‍ക്കും,ഓണാഘോഷത്തിനും ഇടമില്ലാതിരിക്കട്ടെ.

    ReplyDelete