മതപരിഗണന കൂടാതെ നാടാർ സമുദായത്തിന് സർവീസിൽ പത്തു ശതമാനം സംവരണം ഏർപ്പെടുത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണസഭ (വി.എസ്.ഡി.പി) ബുധനാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിച്ചു.
ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉപരോധം ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ മറ്റ് ആവശ്യങ്ങൾ ഇവയാണ്: നാല്പതു ലക്ഷത്തിൽ പരം വരുന്ന നാടാർ സമുദായത്തിനു മന്ത്രിസഭയിൽ ഉചിതമായ പ്രാതിനിധ്യം, പബ്ലിക് സർവീസ് കമ്മിഷനിൽ രണ്ട് അംഗങ്ങൾ, സർക്കാർ ബോർഡുകളിൽ അഞ്ചിൽ കുറയാതെ ചെയർമാൻ സ്ഥാനങ്ങൾ, ദേവസ്വം ബോർഡുകളിൽ പ്രാതിനിധ്യം, വി.എസ്.ഡി. പിക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകാൻ അധികാരം, വൈകുണ്ഠസ്വാമിയുടെ ജന്മദിനമായ മാർച്ച് 12ന് പൊതു അവധി.
12 ഇന പരിപാടി
ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Thursday, September 9, 2010
സി.പി.എമ്മും പൊലീസും ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പീഡിപ്പിക്കുന്നു
കൊല്ലം ജില്ലയിലെ കടയ്ക്കൽ പ്രദേശത്ത് സ്വതന്ത്ര നാട്ടുവിശേഷം എന്ന പാർട്ടി പത്രം വിതരണം ചെയ്യുകയായിരുന്ന നാല് ഡി.എച്ച്.ആർ.എം. പ്രവർത്തകരെ ചൊവ്വാഴ്ച രാത്രി സി.പി.എം.കാർ തടഞ്ഞുവെയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. അവർ പത്രത്തിന്റെ കോപ്പികൾ അവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് രാത്രി 11 മണിയോടെ സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം ദലിതർ പൊലീസ് സ്റ്റേഷനു മുമ്പിലെത്തി ധർണ തുടങ്ങി. ധർണ കസ്റ്റഡിയിലെടുത്തവരെ ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കനെന്ന് പറഞ്ഞു കൊണ്ടു പോകും വരെ തുടർന്നു.
അവരെ കോടതിയിലെത്തിക്കാതെ പൊലീസ് വഴിയിൽ ഇറക്കി വിടുകയായിരുന്നെന്ന് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. സി.പി.എം.കാർ മർദ്ദിച്ച ബച്ചു എന്ന ദലിത് യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും പത്രം പറയുന്നു.
നേരത്തെയും സി.പി.എമ്മും പൊലീസും ചേർന്ന് പലയിടങ്ങളിലും ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പീഡിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഞാൻ മാധ്യമത്തിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണ്.

ഡി.എച്ച്.ആർ.എം. മാധ്യമഭീകരത വിരുദ്ധ ദിനം ആചരിക്കുന്നു
പൊലീസും മാധ്യമങ്ങളും കഴിഞ്ഞ കൊല്ലം ഭീകരസംഘടനയായി മുദ്രകുത്തിയ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് സെപ്തംബർ 23 ‘മാധ്യമ ഭീകരത വിരുദ്ധ ദിന’മായി ആചരിക്കുന്നു.
വാർത്തയും ഇത് സംബന്ധിച്ച് ഡി.എച്ച്.ആർ.എം. പുറത്തിറക്കിയ പോസ്റ്ററും CounterMedia വെബ്‌സൈറ്റിൽ കാണാം.

Wednesday, September 8, 2010
കൊല്ലം പരിസ്ഥിതി സംരക്ഷണ സമിതിയുടെ ധർണ
ശാസ്താംകോട്ട തടാകം സംരക്ഷിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാമെന്ന ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ജലവിഭവ മന്ത്രി എൻ.കെ.പ്രേമചന്ദ്രന്റെ കൊല്ലത്തെ വസതിക്കുമുമ്പിൽ ധർണ നടത്തി. നേരത്തെ സമിതി പ്രവർത്തകർ പ്രസ് ക്ലബ് മൈതാനിയിൽ നിന്ന് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.
ഓടനാവട്ടം വിജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പത്രപ്രവർത്തകൻ പല്ലിശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. ടി.കെ.വിനോദൻ, കെ. സജീദ്, വി.എസ്.ശ്രീകണ്ഠൻ നായർ, ജോസ് വിമൽരാജ്, ശ്രീകുമാർ, അഡ്വ. സന്തോഷകുമാർ, എൻ.ബി.രാജു, അരിനല്ലൂർ രവിചന്ദ്രൻ, ഐവർകാല തുളസീധരൻ, ചവറ ദിനേശൻ, ഇടയം ബാലചന്ദ്രൻ, വി.എസ്.ബിന്ദുരാജ്, സുനിൽ ചെരുപൊയ്ക, എ.എ.കബീർ എന്നിവർ പ്രസംഗിച്ചു.
ശാസ്താംകോട്ട തടാക സംരക്ഷണം കൂടാതെ കല്ലടയിലെ കരമണൽ ഖനന നിരോധനവും സമിതി ഏറെ കാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളിൽ പെടുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും പ്രതിനിധികൾ അഒംഗങ്ങളായും ജില്ലാ കലക്ടർ കണ്വീനറായും തടാകസംരക്ഷനത്തിന് അതോറിറ്റി രൂപീീകരിക്കുമെന്ന് മന്ത്രി പ്രേമചന്ദ്രൻ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതിനായി ഈ മാസത്തിൽ ഓർഡിനൻസ് പുറപ്പെടുവിച്ചില്ലെങ്കിൽ ഒക്ടോബർ ആദ്യ വാരം മുതൽ മന്തിയുടെ വസതിക്കു മുമ്പിൽ റിലേ സത്യഗ്രഹം ആരംഭിക്കുമെന്ന് സമിതി പ്രഖ്യാപിച്ചു.

Sunday, September 5, 2010
വികസന സമിതിയുടെ ഇഫ്താർ സംഗമം
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള വികസന സമിതി ഇന്നലെ ഗീത് ഹോട്ടലിൽ ഇഫ്താർ വിരുന്നും സർവമത സമ്മേളനവും സംഘടിപ്പിച്ചു.
ഡോ. എം. ശാർങധരൻ അദ്ധ്യക്ഷനും എസ്. സുശീലൻ സെക്രട്ടറിയുമായുള്ള സമിതി ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനയാണ്.
പാളയം ഇമാം ജലാലുദ്ദീൻ മങ്കട, ലത്തീൻ കത്തോലിക്കാ സഭ വികാരി ഫാ. സമസ്, യുവ ജനതാ ദൾ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്‌മാൻ, ആന്റണി രാജു,അഡ്വ. രവീന്ദ്രൻ നായർ, മാഹിം അബൂബക്കർ, സുഭാഷ് ബോസ് എന്നിവർ പ്രസംഗിച്ചു.

Friday, September 3, 2010
കാതുകുടം സമരമുഖത്ത് സംഘർഷാവസ്ഥ
ചാലക്കുടി കാതുകുടത്തെ നിട്ട ജെലാറ്റിൻ കമ്പനി വളമായി വിതരണം ചെയ്യുന്ന മാലിന്യങ്ങൾ കയറ്റിയ ട്രക്കുകൾ തടഞ്ഞ സ്ത്രീകളടക്കമുള്ള പരിസ്ഥിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരള കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ കമ്പനി കർഷകർക്ക് നൽകുന്ന അവശിഷ്ട വസ്തുക്കളിൽ മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഹാനികരമായ അളവിൽ ലോഹങ്ങൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ 2008 മുതൽ സമാധാനപരമായ പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന കർമ്മസമിതിയാണ് ഇന്നലെ മാലിന്യങ്ങളുമായി പുറത്തു വന്ന വണ്ടികൾ തടഞ്ഞത്.
കമ്പനി വിളിച്ചു വരുത്തിയ പൊലീസ് സംഘം സ്ത്രീകളടക്കമുള്ള പ്രകടനക്കാർക്കെതിരെ ബലപ്രയോഗം നടത്തിയതായി മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ജോർജ് പുലിക്കുത്തിയിൽ അറിയിക്കുന്നു. ത്രേസ്യാമ്മ മാത്യു, എം.സി. രാധ എന്നീ വനിതകളെ ആൺപൊലീസ് മർദ്ദിച്ചു.
സ്ത്രീകളെ വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു. കർമ്മ സമിതി പ്രസിഡന്റ് അനിൽകുമാർ, അംഗങ്ങളായ സുനിൽകുമാർ, എം.സി. ഗോപി, പി.സി. ഗോപി, പോളച്ചൻ ഗോപുരം, തങ്കച്ചൻ, ജോജി തേലക്കാട്ട്, ജിൻസൺ എന്നിവരെ മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇരിങ്ങാലക്കുട സബ്‌ജെയിലേക്ക്ക്ക് കൊണ്ടുപോയി.
കാതികൂടത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാൻ ഇടയുണ്ടെന്നും അത് മലിനീകരണം നടത്തുന്ന കമ്പനിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും അഡ്വ. ജോർജ് പുലിക്കുത്തിയിൽ പറയുന്നു. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് ഈ മേൽവിലാസത്തിൽ സന്ദേശം അയക്കാവുന്നതാണ്: chiefminister@kerala.gov.in
അഡ്വ. ജോർജ് പുലിക്കുത്തിയിലിന്റെ മേൽവിലാസം: geopuli@gmail.com

Thursday, September 2, 2010
സ്ത്രീകൾക്കായി പാർട്ടികളുടെ പരക്കംപാച്ചിൽ
തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ, പ്രധാന രാഷ്ട്രീയപ്പാർട്ടികൾ വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തത്രപ്പാടിലാണെന്ന് മാധ്യമം പത്രം റിപ്പോർട്ടു ചെയ്യുന്നു.
ഇത്തവണ നഗരത്തിൽ 100 വാർഡുകളാണുള്ളത്. ഓരോ മുന്നണിക്കും സ്ഥാനാർത്ഥികളാക്കാൻ 50 സ്ത്രീകളെ കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇടതുപക്ഷം വലിയ തർക്കങ്ങളില്ലാതെ ആദ്യഘട്ടം കടന്നപ്പോൾ യു.ഡി.എഫും ബി.ജെ.പി.യും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാവാതെ വിഷമിക്കുകയാണെന്ന് മാധ്യമം പറയുന്നു.
റിപ്പോർട്ട് തലസ്ഥാനനഗരത്തിലെ സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും സംസ്ഥാനത്തെ മൊത്തം സ്ഥിതിയും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. ഇന്ന് കേരളസമൂഹം ഏറെക്കുറെ ഒരു മദ്ധ്യവർഗ്ഗ സമൂഹമാണ്. മദ്ധ്യവർഗ്ഗ വനിതകൾ പൊതുവെ കക്ഷിരാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്നവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായ സി.പി.എമ്മിന്റെ അംഗങ്ങളിൽ 11.28 ശതമാനം മാത്രമാണ് സ്ത്രീകൾ. രാഷ്ട്രീയം സ്ത്രീകൾക്കു പറ്റിയ മേഖലയല്ലെന്ന ചിന്ത വ്യാപകമാകയാൽ സ്ത്രീകൾക്ക്, പ്രത്യേകിച്ചും മധ്യവർഗ്ഗത്തിൽ പെട്ടവർക്ക്, തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരാൻ മടിയാണ്. രാഷ്ട്രീയ നേതാക്കൾക്ക് വീട്ടുകാരെയൊ അവരുടെ വരുതിയിൽ നിൽക്കുമെന്ന് ഉറപ്പുള്ള മറ്റ് സ്ത്രീകളെയൊ മുന്നോട്ടു കൊണ്ടുവരാൻ ഇത് സഹായിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ സാഹചര്യം മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.
അഞ്ചു വൻനഗരങ്ങളിൽ മൂന്നിടത്ത് മേയർ പദവി വഹിക്കേണ്ടത് വനിതകളാണ്. കൊച്ചിയിലും തൃശ്ശൂരിലും ഇപ്പോൾ വനിതാ മേയർമാർ ഉള്ളതുകൊണ്ട് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ വൻനഗരങ്ങളിലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വനിതകൾ മേയർമാർ ആകേണ്ടത്. വനിതകൾ അദ്ധ്യക്ഷ പദവി വഹിക്കേണ്ട 489 ഗ്രാമ പഞ്ചായത്തുകൾ ഏതൊക്കെയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നറുക്കെടുപ്പിലൂടെ തീരുമാനിച്ചുകഴിഞ്ഞു.
ഇതിൽ ഏതാനും പഞ്ചായത്തുകളിലെ അദ്ധ്യക്ഷപദവി പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ട വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളവയാണ്. ഈ വൻനഗരങ്ങളിലും ഗ്രാമങ്ങളിലും അദ്ധ്യക്ഷ പദവി വഹിക്കാൻ യോഗ്യരായ വനിതകളെ കണ്ടെത്താൻ ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനകൾ ഉടനടി ശ്രമം തുടങ്ങണം. ഐക്യവേദിയുടെ രൂപീകരണ വേളയിൽ ശ്രീമതി സുഗതകുമാരി നൽകിയ നിർദ്ദേശം ഇവിടെ നമുക്ക് ഓർക്കാം: “ഓരോ പ്രദേശത്തും അവിടെയുള്ള ഏറ്റവും നല്ല ജനസേവകരെ കണ്ടെത്തി തിരഞ്ഞെടുക്കാൻ നാട്ടുകാർക്ക് സാധിക്കണം.“ ആദ്യ പടിയെന്ന നിലയിൽ ഈ മൂന്ന് വൻനഗരങ്ങളിലും 489 ഗ്രാമങ്ങളിലും കക്ഷികൾക്ക് അടിമപ്പെടാതെ ജനപങ്കാളിത്തമുള്ള ഭരണം കാഴ്ചവെക്കാൻ കഴിവുള്ളവരും സേവനതല്പരരുമായ സ്ത്രീകളെ കണ്ടെത്തണം.
നിലവിലുള്ള സാഹചര്യങ്ങളിൽ യോഗ്യരായി നാം കാണുന്ന വനിതകൾ മത്സരരംഗത്തേക്ക് വരാൻ മടിയുള്ളവരാകും. അതുകൊണ്ട് കളത്തിലിറങ്ങാൻ അവരെ പ്രേരിപ്പിക്കേണ്ടിവരും. ജനങ്ങൾ അവരുടെ പിന്നിൽ അണിനിരക്കുമെന്ന വിശ്വാസം ജനിപ്പിക്കാൻ നമുക്ക് കഴിഞ്ഞാൽ അവർ കളത്തിൽ ഇറങ്ങാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.
ഈ വിധത്തിൽ ജനകീയപക്ഷത്തെ നയിക്കാൻ സന്നദ്ധയാകുന്ന വനിതയുടെ സഹകരണത്തോടെ വാർഡ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പിനുശേഷം ഐക്യത്തോടെ പ്രവർത്തിക്കുന്നതിന് സഹായകമാകും.
-- ബി.ആർ.പി.ഭാസ്കർ

Subscribe to:
Posts (Atom)