കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിലെ രണ്ട് മുന്നണികൾ എല്ലാ തെരഞ്ഞെടുപ്പുകളെയുംഅവർ തമ്മിലുള്ള ഒരു രാഷ്ട്രീയ കളിയാക്കി മാറ്റിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ പ്രവണത കാണാനുണ്ട്. ഈ വിഷയം ഷാർജായിൽ നിന്നും പ്രസിദ്ധീകരിക്കുന ഗൾഫ് ടുഡെ ദിനപത്രത്തിലെ പ്രതിവാര പംക്തിയിൽ ഞാൻ പരിശോധിക്കുന്നു.
ലേഖനം Kerala Letter ബ്ലോഗിൽ വായിക്കാം.
12 ഇന പരിപാടി
ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Showing posts with label Madhyamam Panchayat Elections. Show all posts

Monday, October 4, 2010
Wednesday, September 15, 2010
ബഹിഷ്കരണത്തിനു പകരം ജനകീയ ബദൽ കണ്ടെത്തണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭരണാധികാരികൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതാണെന്ന് ജനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയിലെ വണ്ടൻമേട്ടിൽ നിന്നും അതിരപ്പള്ളിയിൽ നിന്നും അത്തരത്തിലുള്ള റിപ്പോർട്ടുകൾ ഇന്ന് വരുകയുണ്ടായി.
റോഡും പാലവും ഇല്ലാത്തതിനാൽ വണ്ടൻമേട്ടുകാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുന്നു. അതിരപ്പള്ളിയിൽ പ്രതിഷേധം ഉയർത്തിയിരിക്കുന്നത് ആദിവാസികളാണ്.
വളരെക്കാലമായി ജനങ്ങൾ പിന്തുടർന്നുപോരുന്ന ഒരു സമരമാർഗ്ഗമാണ് തെരഞ്ഞെടുപ്പു ബഹിഷ്കരണം. അതിലൂടെ പ്രതിഷേധം അറിയിക്കാമെന്നല്ലാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ലെന്ന് കഴിഞ്ഞ കാലത്തെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. മാറി മാറി അധികാരം കയ്യാളുന്ന രണ്ട് മുന്നണികളോടുമുള്ള എതിർപ്പ് പ്രകടിപ്പിക്കേണ്ടത് വോട്ടവകാശം ഉപേക്ഷിച്ചുകൊണ്ടല്ല, അത് ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനു പകരം മുന്നണികൾക്ക് ബദലുകൾ കണ്ടെത്താൻ ജനങ്ങൾ ശ്രമിക്കണം. ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള സമരങ്ങൾ നയിക്കുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിക്കുകയും അവരെ വിജയിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യുകയുമാണ് നാം ചെയ്യേണ്ടത്.

Tuesday, September 14, 2010
ജനങ്ങളുടെ മാനിഫെസ്റ്റൊ
ഒടുവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച അവ്യക്തത നീങ്ങുന്നു.തെരഞ്ഞെടുപ്പ് കമ്മിഷൻ സമയവിവരപ്പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. പ്രതീക്ഷിച്ചതുപോലെ നവംബർ ആദ്യവാരത്തിൽ പുതിയ ഭരണ സമിതികൾക്ക് അധികാരമേല്ക്കാനാകും.
ഈ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ മാധ്യമം ആഴ്ചപതിപ്പിന്റെ പുതിയ ലക്കത്തിലെ കവർ സ്റ്റോറിയിലുണ്ട്. അതിൽ കാക്കനാടൻ, എം.ജി.എസ്. നാരായണൻ, ആർ.വി.ജി. മേനോൻ, എം.ഗംഗാധരൻ, എം.എ.റഹ്മാൻ, ഗീവർഗീസ് മാർ കൂറിലോസ്, കെ.ആർ.മീര, ലീലാ മേനോൻ തുടങ്ങിയവരോടൊപ്പം അഭിപ്രായം പ്രകടിപ്പിക്കാൻ എനിക്കും അവസരം ലഭിച്ചു.
--ബി.ആർ.പി.ഭാസ്കർ
Subscribe to:
Posts (Atom)