തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു മാസമെങ്കിലും വൈകും.
പുതിയ ത്രിതല പഞ്ചായത്തു ഭരണസമിതികൾ ഒൿടോബർ 2ന് മുമ്പ് നിലവിൽ വരേണ്ടതാണ്. സെപ്തംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയാലെ അത് സാധ്യമാകൂ. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുന:സംഘടനാ പ്രശ്നം കോടതിയുടെ മുന്നിലായിരുnnu. കോടതിയുടെ തീരുമാനം വന്നശേഷവും സർക്കാർ തുടർ നടപടികൾ വൈകിപ്പിച്ചതുകൊണ്ട് അവിടങ്ങളിൽ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തുന്നതിനെ കുറിച്ച് ഊഹാപോഹങ്ങൾ പരന്നിരുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന ധാരണയുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പൂർത്തിയാകുന്നതുവരെ തെരഞ്ഞെടുപ്പ് വൈകുമെന്നർത്ഥം.
തെരഞ്ഞെടുപ്പ് ഒൿടോബർ അവസാനത്തിലാകാനാണ് സാധ്യത. പുതിയ ഭരണ സമിതികൾക്കായി നവംബർ ആദ്യം വരെ കാത്തിരിക്കേണ്ടിവരും.
ഇന്നത്തെ വാർത്തയ്ക്ക് കേരള ഓൻലൈൻ കാണുക
12 ഇന പരിപാടി
ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Showing posts with label Local Self-government. Show all posts
Showing posts with label Local Self-government. Show all posts
Thursday, August 12, 2010
Tuesday, August 10, 2010
സുഗതകുമാരിയുടെ സന്ദേശംപഞ്ചായത്തുകളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുമെന്ന് എനിക്ക് വിശ്വാസമില്ല. എന്നാൽ ഓരോ പ്രദേശത്തും അവിടെയുള്ള ഏറ്റവും നല്ല ജനസേവകരെ കണ്ടെത്തി തിരഞ്ഞെടുക്കാൻ നാട്ടുകാർക്ക് സാധിക്കണം. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് ഇങ്ങനെയുള്ള ഒന്നായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഭ്രാന്തമായ വികസന മോഹവുമില്ലാത്തവരും പരിസ്ഥിതിയുടെയും സ്ത്രീകളുടെയും പീഡിതരുടെയും പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുകയും മദ്യമെന്ന മഹാശാപത്തിൽ നിന്ന് നാടിനെ മുക്തമാക്കാൻ ശ്രമിക്കുന്നവരുമായവരുടെ നേതൃത്വത്തിലുള്ള ഒരു പഞ്ചായത്ത് ഭരണമാണ് എന്നെപ്പോലുള്ളവർ സ്വപ്നം കാണുന്നത്.
Photo: S. Gopakumar, The Hindu
Subscribe to:
Posts (Atom)